Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hit By Private Bus

ചെ​ല്ലാ​ന​ത്ത് സ്വ​കാ​ര്യ ബ​സി​ടി​ച്ച് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

കൊ​ച്ചി: ചെ​ല്ലാ​ന​ത്ത് സ്വ​കാ​ര്യ ബ​സി​ടി​ച്ച് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നോ​ർ​ത്ത് ചെ​ല്ലാ​നം മ​റു​വ​ക്കാ​ട് കാ​ളി​പ്പ​റ​മ്പി​ൽ എ​നോ​യ് ജൂ​ഡാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ്‌​കൂ​ട്ട​റി​നെ മ​റി​ക​ട​ന്നു​പോ​യ ബ​സ് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ കു​ട്ടി​യെ ഇ​ടി​ച്ചെ​ന്നാ​ണ് സ്ഥ​ല​ത്ത് നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം.

മ​രി​ച്ച കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്കം നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Up